ജനപ്രതിനിധികളും തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങളും മുന്നിട്ടിറങ്ങി; കാട് മൂടിയ അരിക്കുളം കണ്ണമ്പത്ത് മുതല്‍ നാറന്നേരി താഴെ വരെതോട് ശുചീകരിച്ചു


Advertisement

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിലെ കണ്ണമ്പത്ത് മുതല്‍ നാറന്നേരി താഴെ വരെ കാടും മുടിയ തോട് ശുചീകരിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്. ജനപ്രതിനിധികള്‍, കുടുംബ ശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് തോട് ശുചീകരിച്ചത്.നടത്തി.

Advertisement

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസം സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍. വി.നജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. പ്രകാശന്‍, കെ .എം അമ്മത്, എ. ഇന്ദിര,എം.കെ. നിഷ ,ബിന്ദു പറമ്പടി, ശ്യാമള ഇടപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Summary: The forest and muddy stream were cleaned from Kannambath in Arikulam Grama Panchayat to the bottom of Naranneri.

Advertisement
Advertisement