വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളത്തിലും പാലിലും മായമുണ്ടോ? ഇനി സംശയിച്ച് നില്‍ക്കേണ്ട, പരിശോധിച്ചറിയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ലബോറട്ടറി കൊയിലാണ്ടിയിലെത്തും
കൊയിലാണ്ടി: നിങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന സംശയമുണ്ടോ? എങ്കില്‍ ഇനി സംശയിച്ചു നില്‍ക്കേണ്ട, സാമ്പിളുമായി നേരെ വിട്ടോ, സഞ്ചരിക്കുന്ന ലബോറട്ടറിയിലേക്ക്. കൊയിലാണ്ടിയിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ലബോറട്ടറിയിലെത്തും. മാസത്തില്‍ ഒരുതവണയാണ് ലബോറട്ടറി സൗകര്യമുണ്ടാകുക. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ ഈ ലബോറട്ടറിയില്‍ പരിശോധിച്ച് മായമുണ്ടോയെന്ന് നോക്കാം.
പെട്ടെന്നുതന്നെ റിസള്‍ട്ടും ലഭിക്കും. പാല്‍, കുടിവെള്ളം, മീന്‍, ഉപയോഗിച്ച എണ്ണ, മസാല സാധനങ്ങള്‍ എന്നിവയില്‍ മായമുണ്ടോയെന്ന് പരിശോധിക്കാം. എന്നാല്‍ കൂടുതല്‍ പരിശോധനക്ക് മലാപ്പറമ്പ് ലാമ്പില്‍ അയക്കണം. ജില്ലയിലെ എല്ലാ ഭാഗത്തും ലാബോറട്ടറി എത്തും. ഇതിനായി ഓരോ ഭാഗത്തും പ്രത്യേക ദിവസങ്ങളിലായിരിക്കും പരിശോധന.
കൊയിലാണ്ടി സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ:.വിജി വില്‍സണ്‍, ടി.എം.അരവിന്ദ്, പി.ശശീന്ദ്രന്‍, കെ
സ്‌നേഹ, ഷീന എന്നിവര്‍ നേതൃത്വത്തിലാണ് ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്.