വില്ലന്‍ മയോണൈസ് തന്നെ; പരിശോധനകള്‍ കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്, ഷവര്‍മ നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടി വീഴും


Advertisement

മാര്‍ച്ച്, എപ്രില്‍, മെയ് മാസങ്ങളിലായി ജില്ലയിലെ ഷവര്‍ കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 23 കടകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ കടകളിലെയെല്ലാം പ്രധാന പ്രശ്‌നം മയോണൈസിന്റെ തെറ്റായ നിര്‍മാണ രീതിയാണെന്നാണ് അധികൃതര്‍ പറയുന്നത്.

Advertisement

പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി ഇപ്പോഴും തുടരുകയാണ്. പച്ചമുട്ട ഉപയോഗിക്കുമ്പോള്‍ രുചി കൂടുമെന്നതിനാലാണ് പലരും നിരോധിത മാര്‍ഗ്ഗം തേടുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ഇനിയും തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

അതുകൊണ്ടുതന്നെ ഷവര്‍മ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുമ്പോള്‍ പാലിക്കേണ്ട പ്രത്യേക നിര്‍ദേശങ്ങളെക്കുറിച്ച് വിശദമായി അറിയാം

ഷവര്‍മ നിര്‍മാണത്തിനുള്ള പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍

ഷവര്‍മ സ്റ്റാന്‍ഡില്‍ കോണില്‍ നിന്നുള്ള ഡ്രിപ് ശേഖരിക്കാനുള്ള ട്രേ ഉണ്ടായിരിക്കണം

കത്തി വൃത്തിയുള്ളതും അണുമുക്തവുമായിരിക്കണം

പെഡല്‍ കൊണ്ട് നിയന്ത്രിക്കുന്ന വേസ്റ്റ് ബിന്നുകള്‍ ആകണം

ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ഹെയര്‍ ക്യാപ്, കയ്യുറ, വൃത്തിയുള്ള ഏപ്രണ്‍ എന്നിവ ധരിക്കണം

Advertisement

ഷവര്‍മ കോണ്‍ ഉണ്ടാക്കിയശേഷം ഉടന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഫ്രീസറിലോ ചില്ലറിലോ സൂക്ഷിക്കണം

കോണിലുള്ള ഇറച്ചി ആവശ്യമായ സമയം വേവിക്കണം. എത്ര ബര്‍ണര്‍ ആണോ ഉള്ളത്, അത് മുഴുവന്‍ പ്രവര്‍ത്തിപ്പിക്കണം

കോണില്‍ നിന്നും മുറിച്ചെടുക്കുന്ന ഇറച്ചി വീണ്ടും ബേക് ചെയ്‌തോ ഗ്രില്‍ ചെയ്‌തോ (സെക്കന്ററി കുക്കിങ്) മാത്രം നല്‍കുക

ഉല്‍പ്പാദിപ്പിച്ച മയോണൈസ് അന്തരീക്ഷ ഊഷ്മാവില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കരുത്

ഷവര്‍മക്ക് ഉപയോഗിക്കുന്ന പച്ചക്കറികള്‍ ക്ലോറിന്‍ ലായനിയില്‍ കഴുകി വൃത്തിയാക്കണം

നാല് മണിക്കൂര്‍ തുടര്‍ച്ചയായ ഉല്‍പ്പാദനശേഷം കോണില്‍ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കരുത്.

Advertisement