വാനിലുയര്‍ന്ന് ചെങ്കൊടി; സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് വടകരയില്‍ പതാക ഉയര്‍ന്നു
വടകര: 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. സി.പി.ഐ.എം കൊയിലാണ്ടി മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന രക്തസാക്ഷി പി.വി സത്യനാഥന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജാഥാ ലീഡറുമായ എം. മെഹബൂബിന് കുടുംബാംഗങ്ങള്‍ പതാക കൈമാറി.
പതാക ജാഥയ്ക്ക് ശേഷം നടന്ന പൊതുയോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ. സത്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ മുഹമ്മദ്, പി.ദിവാകരന്‍ മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗം പി.വിശ്വന്‍ മാസ്റ്റര്‍, കെ.ദാസന്‍, ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍, അഡ്വ.എല്‍.ജി ലിജീഷ്, ലോക്കല്‍ സെക്രട്ടറി പി.ചന്ദ്രശേഖരന്‍, പി.വി സത്യനാഥന്റെ മകന്‍ സലില്‍ നാഥ്, സഹോദരങ്ങളായ പി.വി രഘുനാഥ്, സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വാണിമേലിലെ രക്തസാക്ഷി കെ.പി കുഞ്ഞിരാമൻ സ്മൃതിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച കൊടിമര ജാഥയും പതാക ജാഥയും മേപ്പയിൽ സംഗമിച്ച് ബാൻഡ് വാദ്യത്തിന്റെയും നൂറുകണക്കിന് റെഡ് വളന്റിയർമാരുടെയും നേതാക്കളുടെയും അകമ്പടിയോടെ ആറ് മണിയോടെ പൊതു സമ്മേളന നഗരിയായ വടകര നാരായണ നഗറിലെ സീതാറാം യെച്ചൂരി നഗറില്‍ എത്തിച്ചേര്‍ന്നു. സ്വാഗതസംഘം ചെയർപേഴ്‌സൺ കെ ബിന്ദു പതാക ഉയർത്തി.
Description: The flag was hoisted for the CPIM district meeting in Vadakara.