കൊയിലാണ്ടി സ്വദേശിയായ മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടയില്‍ കുഴഞ്ഞ് വീണ് മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ചെറിയ മങ്ങാട് ഫിഷര്‍മെന്‍ കോളനിയില്‍ ബൈജു ആണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു.

മത്സ്യബന്ധനത്തിടയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ബൈജുവിനെ വടകര ഭാഗത്ത് കരയില്‍ എത്തിക്കുകയും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അച്ഛന്‍: പരേതനായ ബാബു

അമ്മ: പരേതയായ ബേബി

ഭാര്യ: ജീന്‍ഷ.

മക്കള്‍: വൈഷ്ണവ്, വിഷ്ണു.

സഹോദരങ്ങള്‍: ഓമന, അമ്പിളി, ഷൈനി.