പ്രിയ സഹപ്രവര്‍ത്തകന്റെ ഓര്‍മ്മയില്‍; മാധ്യമ പ്രവര്‍ത്തകന്‍ പവിത്രന്‍ മേലൂരിന്റെ ഒന്നാം ചരമലാര്‍ഷികം ആചരിച്ചു


കൊയിലാണ്ടി: മാധ്യമ പ്രവര്‍ത്തകന്‍ പവിത്രന്‍ മേലൂരിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. കൊയിലാണ്ടി പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഫോട്ടോ അനാച്ഛാദനം ചെയ്തു.

പ്രസിഡന്റ് എ. സജീവ്കുമാര്‍ അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ. അജിത്ത്, ആര്‍.ടി. മുരളി, രാഗം മുഹമ്മദലി, യു. ഉണ്ണികൃഷ്ണന്‍, വിനീത് പൊന്നാടത്ത് എന്നിവര്‍ സംസാരിച്ചു.