കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചറില്‍ കൊണ്ടോട്ടി സ്വദേശി തലകറങ്ങി വീണു; കൊയിലാണ്ടിയില്‍ ട്രെയിന്‍ നിര്‍ത്തി താലൂക്ക് ആശുപത്രിയെലത്തിച്ച് അഗ്നിരക്ഷാസേന
കൊയിലാണ്ടി: കണ്ണൂര്‍ -കോയമ്പത്തൂര്‍ പാസഞ്ചറില്‍ തലകറങ്ങി വീണയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഗ്നിരക്ഷാസേന. ഇന്ന് രാവിലെ 7. 15 മണിക്കുള്ള കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചറില്‍ കൊണ്ടോട്ടി സ്വദേശിയായ ജംഷീര്‍ എന്നയാള്‍ തലകറങ്ങിവീഴുകയായിരുന്നു.
വിവരം കൊയിലാണ്ടി അഗ്‌നിരക്ഷാസേനയ്ക്ക് ലഭിക്കുകയും ശേഷം സേന ട്രെയിന്‍ കൊയിലാണ്ടില്‍ എത്തിയപ്പോള്‍ ഇയാളെ സ്റ്റേഷന്‍ ആംബുലന്‍സില്‍ കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ എത്തിക്കുകയായിരുന്നു.
ഗ്രേഡ് എ.എസ്.ടി.ഓ ബാബു പി.കെയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ് കെ, നിധി പ്രസാദ് ഇ.എം, സിജിത്ത് സി,രജീഷ് വി.പി, ഹോംഗാര്‍ഡ് ഓം പ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.