കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത് 13329 തപാല്‍ വോട്ടുകള്‍; എം.കെ രാഘവന്‍ നേടിയത് 4813 വോട്ടുകള്‍, കണക്കുകള്‍ ഇങ്ങനെ


Advertisement

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ തപാല്‍ വോട്ടുകളുടെ അന്തിമ കണക്ക് പുറത്തുവന്നു. ആകെ പോള്‍ ചെയ്തത് 13329 വോട്ടുകളാണ്. ഇതില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ നേടിയത് 4813 വോട്ടുകളാണ്.

Advertisement

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എളമരം കരീം നേടിയത് 4361 നോട്ടുകളാണ്. തപാല്‍ വോട്ടുകളിലും എം.കെ രാഘവനാണ് മുന്‍തൂക്കം. ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ടി രമേശ് 1974 വോട്ടുകളാണ് നേടിയത്. 80 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. എളമരം കരീമിന്റെ അപരമ്മാര്‍ മൂന്ന് പേരുംകൂടി 42 വോട്ടുകള്‍ നേടിയപ്പോള്‍ എം.കെ രാഘവന്റെ പേരിലിലുളള അപരമ്മാര്‍ മൂന്ന് പേരുംകൂടി 77 വോട്ടുകളാണ് പിടിച്ചത്.

Advertisement

ആകെ പോള്‍ ചെയ്ത 11413 തപാല്‍ വോട്ടുകളില്‍ 1916 എണ്ണം വിവിധ കാരണങ്ങള്‍ കൊണ്ട് തള്ളിപ്പോയവയാണ്.

Advertisement