പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നത് വരെ പോരാട്ടം തുടരും; ജോയിന്റ് കൗണ്‍സില്‍


Advertisement

കൊയിലാണ്ടി: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുംവരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം പ്രഖ്യാപിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഒരു പെന്‍ഷന്‍ പദ്ധതി അല്ല. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ജീവനക്കാര്‍ക്ക് അന്തസ്സോടെയും മാന്യമായും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലാതാക്കാന്‍ മാത്രമേ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപകരിക്കൂവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

Advertisement

ജോയിന്റ് കൗണ്‍സില്‍ 56ാമത് ജില്ലാ സമ്മേളനം വി.ആര്‍ ബീനമോള്‍ നഗറില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.അജിന അദ്ധ്യക്ഷയായിരുന്നു. ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, സെക്രട്ടറി എസ്.സജീവ്, സെക്രട്ടറിയേറ്റ് അംഗം പി.ശ്രീകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എം.സജീന്ദ്രന്‍, പി.റാം മനോഹര്‍, എ.വി.സജീവ്, ടി.അബ്ദുള്‍ ജലീല്‍, ഇ.എം.രതീഷ് കുമാര്‍, ഷിജു.കെ, ദീപ്തി കെ.പി, പ്രമീള എം.കെ, ജില്ലാ സെക്രട്ടറി പി.സുനില്‍ കുമാര്‍, രത്‌നദാസ് എന്നിവര്‍ സംസാരിച്ചു.

Advertisement

പുതിയ ഭാരവാഹികളായി പി,സുനില്‍ കുമാര്‍ സെക്രട്ടറി, കെ,ഷിജു പ്രസിഡന്റ്, വിജേഷ്.ടി.എം ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Advertisement