എ.കെ.ജി ഫുട്‌ബോള്‍ മേളയിലെ രണ്ടാം മത്സരം ഇന്ന് രാത്രി ഏഴിന്; പോരാട്ടം ജ്ഞാനോദയം ചെറിയമങ്ങാടും ഓസ്‌കാര്‍ എളേറ്റിലും തമ്മില്‍


കൊയിലാണ്ടി: 43ാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയിലെ രണ്ടാം മത്സരം ഇന്ന് രാത്രി ഏഴിന് നടക്കും. ജ്ഞാനോദയം ചെറിയമങ്ങാടും ഓക്‌സാര്‍ എളേറ്റിലും തമ്മിലാണ് ഇന്നത്തെ മത്സരം.

ക്യാപ്റ്റന്‍ റാഹിലിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യ തലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത താരങ്ങളാണ് ഓസ്‌കാര്‍ എളേറ്റിനുവേണ്ടി കളത്തിലിറങ്ങുന്നത്. ഇത് മൂന്നാം തവണയാണ് ഓസ്‌കാര്‍ എളേറ്റില്‍ എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നത്. 41ാം ടൂര്‍ണമെന്റിന്റെ ജേതാക്കളായിരുന്നു ഇവര്‍. കഴിഞ്ഞ തവണ ഫസ്റ്റ് റൗണ്ടില്‍ പുറത്താകേണ്ടിവന്നിരുന്നു. അസീം, ഖലീല്‍, ജംഷാദ്, രിസാബു, ഹാഷിം, ദില്‍ഷാദ്, അക്ഷയ്, റമോസ്, മിന്‍ഹാജ് എന്നിവരാണ് ടീമുള്ള മറ്റംഗങ്ങള്‍.

ക്യാപ്റ്റന്‍ ആകാശിന്റെ നേതൃത്വത്തിലാണ് കൊയിലാണ്ടിയില്‍ നിന്നുള്ള ജ്ഞാനോദയം ചെറിയമങ്ങാട് മത്സരത്തിനിറങ്ങുന്നത്. എ.കെ.ജി ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഇവര്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടുണ്ട്. മൂന്നുതവണ ജേതാക്കളുമായിരുന്നു. ഈ അനുഭവസമ്പത്തിന്റെ കരുത്തോടെയാണ് കൊയിലാണ്ടിയില്‍ നിന്നുള്ള സംഘം മത്സരത്തിനിറങ്ങുന്നത്.