ലഹരി വില്‍പ്പന കേന്ദ്രങ്ങള്‍ തകര്‍ക്കും, ജാഗ്രത കമ്മിറ്റികള്‍ രൂപീകരിക്കും; ലഹരി മാഫിയ വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ തിക്കോടി മേഖല കമ്മിറ്റി നൈറ്റ് മാര്‍ച്ച്
തിക്കോടി: ലഹരി മാഫിയ വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ തിക്കോടി മേഖല കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.
കോഴിപ്പുറം മുതല്‍ തിക്കോടി ടൗണ്‍ വരെ നീണ്ടു നിന്ന മാര്‍ച്ച് ബ്ലോക്ക് സെക്രട്ടറി പി. അനൂപ് ഫ്‌ലാഗ് ഓഫ് ചെയ്തു.
പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം ബിജു കളത്തില്‍ ഉദ്ഘാടനം ചെയ്തു.
വേണ്ട ലഹരിയും ഹിംസയും, ലഹരി വില്‍പ്പന കേന്ദ്രങ്ങള്‍ തകര്‍ക്കും എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. തിക്കോടി ടൗണില്‍ ചേര്‍ന്ന യോഗത്തില്‍ ലഹരിക്കെതിരെ ഒറ്റക്കെട്ടായി തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കാനും, ജാഗ്രത കമ്മിറ്റികള്‍ രൂപീകരിക്കാനും കല്ലകത്ത് ബീച്ചില്‍ 21 ന ് ജാഗ്രത സദസ്സ് സംഘടിപ്പിക്കാനും തീരുമാനമായി.
യോഗത്തില്‍ ആര്‍ വിശ്വന്‍ എം.എന്‍ മിനി തുടങ്ങിയവര്‍ സംസാരിച്ചു. മേഖല സെക്രെട്ടറി എന്‍.കെ റയീസ് സ്വാഗതവും വൈസ് പ്രസിഡന്റ് അശ്വന നന്ദിയും പറഞ്ഞു. പ്രസിഡന്റ് എ. അഖിലേഷ് അധ്യക്ഷത വഹിച്ചു. അനുനാഥ്, ആല്‍വിന്‍, സുദേവ്, അതുല്‍ അഭിഷേക്, വിഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.