കൊയിലാണ്ടി ഉപജില്ലയിലെ പാചക തൊഴിലാളികള്‍ക്കായി പാചക മത്സരം സംഘടിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്


കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പാചക തൊഴിലാളിള്‍ക്കായി ബി.ഇ.എം യു.പി സ്‌കൂളില്‍ വെച്ച് പാചക മത്സരം സംഘടിപ്പിച്ചു. പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത് മാസ്റ്റര്‍, എ.ഇ.ഒ എം.കെ. മഞ്ജു, നൂണ്‍മീല്‍ ഓഫീസര്‍ എ.അനില്‍കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ വിജിത, ന്യൂട്രീഷന്‍ അശ്വതി പി.പി, എന്‍.ഡി പ്രജീഷ്, കെ.കെ.മനോജ്, ഗണേശന്‍ കക്കഞ്ചേരി, കെ.കെ.ശ്രീഷു, കെ.ഗിരീഷ്, പ്രമോദ്.പി, കെ.ടി.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബ് സേവനവും പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരുന്നു. വിജയികള്‍ക്ക് ക്യാഷ് പ്രൈസും മെമെന്റോയും വിതരണം ചെയ്തു. ജി.യു.പി.എസ് കക്കഞ്ചേരിയിലെ ഷീബ.കെ.കെ ഒന്നാം സ്ഥാനവും കോതമംഗലം സൗത്ത് സ്‌കൂളിലെ ദേവി.കെ രണ്ടാം സ്ഥാനവും തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംഗീത കൃഷ്ണന്‍ മൂന്നാം സ്ഥാനവും നേടി.