നന്തി റെയില്‍വേ അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തം; പ്രതിഷേധ സായാഹ്ന ധര്‍ണ്ണയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ്


നന്തി ബസാര്‍: ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുവാന്‍ നന്ദിയില്‍ റെയില്‍വേ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ്.


വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദി യൂണിറ്റിന്റെ നേതൃത്വത്തില്‍ നന്തിയില്‍ ജനകീയ പ്രതിഷേധ സായാഹ്ന ധര്‍ണ്ണ നടത്തി. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.കെ മുഹമ്മദ് ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അടിപ്പാത സമരം വളരെ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എംകെ ആവശ്യപ്പെട്ടു.സമരത്തിന് വ്യാപാരി വ്യവസായി ഏകോപനസമിതി സജീവമായി ഇടപെടണം എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍എല്ലാ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള ഇരുപത്തിഏഴോളം ഓളം പേര്‍ ആശംസ അറിയിച്ചു സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറിസ നീര്‍ വില്ലങ്കണ്ടി സ്വാഗതം പറഞ്ഞ യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് പവിത്രന്‍ ആതിര അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറര്‍ ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു.