പങ്കെടുത്തത് നിരവധി ഭക്തജനങ്ങള്‍; ശിവാനന്ദപുരി സ്വാമിനിയുടെ സാന്നിധ്യത്തില്‍ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ക്ഷേത്ര പ്രവേശന വീഥി സമര്‍പ്പണം
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്തില്‍ നിര്‍മ്മിച്ച ക്ഷേത്രപ്രവേശന വീഥിയുടെ സമര്‍പ്പണം നടന്നു.
ശിവാനന്ദപുരി സ്വാമിനി സമര്‍പ്പണം നിര്‍വഹിച്ചു. തീര്‍ത്ഥകുളത്തിന് വടക്ക് ഭാഗത്തായാണ് ക്ഷേത്ര പ്രവേശന വീഥി നിര്‍മ്മിച്ചത്.
രാജന്‍ മാസ്റ്റര്‍ കളത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫസര്‍ ഉണ്ണികൃഷ്ണന്‍ നമ്പീശന്‍, ഡോ. കൃഷ്ണന്‍ പുതുശ്ശേരി
ഡോ.പി സുരേഷ് കുമാര്‍, നാരായണന്‍ നായര്‍ കിസ്മത്ത്, ഉഷസ് ഉണ്ണി നായര്‍ എന്നിവര്‍ ചേര്‍ന്ന് ദീപപ്രോജ്വലനം നടത്തി നടത്തി.
ഉണ്ണി മാസ്റ്റര്‍ ശ്രീലക്ഷ്മി, ശശി ഉറവങ്കര സുനില്‍കുമാര്‍ രാഘവന്‍ കുഞ്ഞികുളങ്ങര,ബാലകൃഷ്ണന്‍ കൊയമ്പുറത്ത്, കെ.ടി രാഘവന്‍ വി.ടി മനോജ് നമ്പൂതിരി, എം.ഒ. ഗോപാലന്‍ മാസ്റ്റര്‍, ഷൈജു കെ.കെ രഞ്ജിത്ത് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.