മലപ്പുറത്ത് വണ്ടൂരില്‍ യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധന ഫലം പോസറ്റീവ്


മലപ്പുറം: സംസ്ഥാനത്ത് നിപ മരണമെന്ന് സംശയം. മലപ്പുറം വണ്ടൂര്‍ നടുവത്ത് യുവാവ് മരിച്ചത് നിപ്പ ബാധിച്ചെന്നാണ് സംശയം. കോഴിക്കോട്ടെ പ്രാഥമിക പരിശോധന ഫലം പോസറ്റീവ് ആയതിനെ തുടര്‍ന്നാണ് നിപയെന്ന് സംശയം. കഴിഞ്ഞ തിങ്കളാഴ്ചയാണ് പനിബാധിച്ച് 23 വയസ്സുകാരനായ യുവാവ് മരണപ്പെട്ടത്.

ഡസഗ്1ർ

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഡോക്ടര്‍മ്മാരുടെ സംശയത്തെ തുടര്‍ന്ന് കോഴിക്കോട്ടെയ്ക്ക് പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച പ്രാഥമിക പരിശോധന ഫലത്തിലാണ് ഇപ്പോള്‍ നിപയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ പൂണൈ  നിന്നും അന്തിമ ഫലം പുറത്ത് വരേണ്ടതുണ്ട്.