കൊയിലാണ്ടി വിരുന്നുകണ്ടി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം ചെറിയമങ്ങാട് സ്വദേശിനിയുടേത്
കൊയിലാണ്ടി: വിരുന്നു കണ്ടി ബീച്ചില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ചെറിയമങ്ങാട് സ്വദേശിയായ സ്ത്രീയുടേത്. ചെചെറിയ മങ്ങാട് കോയാന്റെ വളപ്പില്‍ കെ.വി.അജിതയാണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു.
വിരുന്നുകണ്ടി ബീച്ചില്‍ വിരുന്നുകണ്ടി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി ഇന്ന് രാവിലെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
പരേതനായ സദാനന്ദന്റെയും, വിലാസിനിയുടെയും മകളാണ്. സഹോദരങ്ങള്‍: അഞ്ജലി. അജയന്‍.
Summary: the-dead-body-found-at-the-beach-of-koyaladi-vidyakandi-is-that-of-a-native-of-cherimangad.