ഹൃയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ അന്തരിച്ച അയനിക്കാട് സ്വദേശിയുടെ സംസ്‌ക്കാരം നാളെ


പയ്യോളി: ഹൃദയാഘാതത്തെ തുടര്‍ന്ന് അയനിക്കാട് സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു. പുതുപ്പണം അരവിന്ദ് ഘോഷ് റോഡില്‍ പൂലുവക്കുനി താമസിക്കും അയനിക്കാട് മാണിക്കോത്ത് ‘ഭക്തി’യില്‍ രഞ്ജിത്ത് ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ സി.കെ സുകുമാരന്‍(സ്വാതന്ത്ര്യ സമര സേനാനി, ഐഎന്‍എ ലെഫ്റ്റനന്റ് കേണല്‍)

അമ്മ: പരേതയായ പി.എം നാരായണി(റിട്ട. അധ്യാപിക, കിഴൂര്‍ ഗവ.യുപി സ്‌കൂള്‍).

ഭാര്യ: രഞ്ജിനി.

മക്കള്‍: ഗോകുല്‍, ഗോപിക.

സഹോദരങ്ങള്‍: പ്രതിഭ(പുതുപ്പണം), പ്രജിത്ത്‌ലാല്‍ (അയനിക്കാട്). സംസ്‌കാരം നാളെ രാവിലെ 10 ന് പൂലുവക്കുനി വീട്ടു വളപ്പില്‍.