ജോലിക്കിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് മരണപ്പെട്ട തിരുവങ്ങൂര്‍ സ്വദേശിയുടെ സംസ്‌ക്കാരം ഇന്ന്


കൊയിലാണ്ടി: ജോലിക്കിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് മരണപ്പെട്ട തിരുവങ്ങൂര്‍ സ്വദേശിയുടെ സംസ്‌ക്കാരം ഇന്ന് നടക്കും. തിരുവങ്ങൂര്‍ ചെറുപുനത്തില്‍ സാമി ആണ് മരണപ്പെട്ടത്. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ബന്ധുവീട്ടിലെ പഴയ കോണ്‍ക്രീറ്റ് വീട് പൊളിച്ചു കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. അരക്ക് മുകളില്‍ സ്ലാബില്‍ കുടുങ്ങിപ്പോവുകയായിരുന്നു. മറ്റാരും ജോലി സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഏറെ സമയം കഴിഞ്ഞാണ് അടുത്ത വീട്ടുകാര്‍ സംഭവമറിയുന്നത്.

സംഭവമറിഞ്ഞ ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ: ശുഭ.

മകന്‍: സബീഷ്.

മരുമകള്‍: സോണിമ.

സഹോദരങ്ങള്‍: രാമന്‍, ശശി, അമ്മുക്കുട്ടി, പുഷ്പ, പരേതനായ ബാലന്‍.

summary: The cremation of a native of TIRUVANGOOR, who died after a concrete slab collapsed during work, will be held today