‘നവോത്ഥാനം പ്രവാചക മാതൃക’; കെ.എന്‍.എം കൊയിലാണ്ടി മണ്ഡലംതല സമ്മേളനം ചേര്‍ന്നു
കൊയിലാണ്ടി: കെ.എന്‍.എം സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തില്‍ സമ്മേളനം നടന്നു. കാപ്പാട് വെച്ച് നടന്ന സമ്മേളനം കെ.എന്‍.എം കോഴിക്കോട് നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ.എം സകരിയ ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ വ്യാപകമായിട്ടുള്ള എല്ലാ തരത്തിലുമുള്ള വിശ്വാസ ജീര്‍ണതകള്‍ക്കെതിരെയും ആത്മീയ ചൂഷണങ്ങള്‍ക്കെതിരെയും മുജാഹിദ് പ്രസ്ഥാനം വഹിച്ച പങ്ക് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് ഫസല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് കഡങഘ സെക്രട്ടറി ടി.ടി ഇസ്മായില്‍, പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ എം.വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ചു. വിവിധ സെഷനുകളിലായി നടന്ന പരിപാടിയില്‍ പണ്ഡിതന്മാരായ മുനീര്‍ മദനി, ഷഫീഖ് അസ്ലം, മെഹ്റൂഫ് സലാഹി , സഅദുദ്ദീന്‍ സലാഹി തുടങ്ങിയവര്‍ നവോത്ഥാന വഴിയിലെ പൗരോഹിത്യ തടസ്സങ്ങള്‍, സലഫുകളുടെ പാത സുരക്ഷിത പാത, തൗഹീദ് മാനു ഷ്യകത്തിന്റെ രക്ഷാ കവചം, ഇസ്ലാം പ്രത്യശയുടെയും പ്രതീക്ഷയുടെയും മതം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു പ്രഭാഷണം നടത്തി.കെ.എന്‍.എം കാപ്പാട് യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ നാസറിന്റെ നന്ദി അറിയിച്ചു.