തിക്കോടി സ്വദേശിയായ യുവാവിനെ മൂന്നുമാസത്തിലേറെയായി കാണാനില്ലെന്ന് പരാതി
തിക്കോടി: തിക്കോടി സ്വദേശിയായ യുവാവിനെ മൂന്നുമാസത്തിലേറെയായി കാണാനില്ലെന്ന് പരാതി. മുതിരക്കാല്‍ കുനി വീട്ടില്‍ ദിനീഷിനെ (41) ആണ് കാണാതായത്. ആഗസ്റ്റ് 30ന് വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ നിന്നും പോയതാണ്. പിന്നീട് തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കള്‍ പയ്യോളി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. 165 സെന്റീമീറ്റര്‍ ഉയരമുണ്ട്. ഇരുനിറം.
പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആശാരിപ്പണി ചെയ്തിരുന്നയാളാണ്. ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പയ്യോളി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
Ph: 0496 260 2034
SHO: 9497 987187
SI: 9497 98 0787
Summary: The complaint is that the youth from Thikodi has not been seen for more than three months