കൊഴുക്കല്ലൂര്‍ സ്വദേശിയായ യുവതിയെ ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്ന് പരാതി


മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ ചെറുവലത്ത് വീട്ടില്‍ അര്‍ച്ചനയെ കാണാനില്ലെന്ന് പരാതി. ഇന്ന് പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നും കാണാതായെന്നാണ് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇരുപത്തിയൊന്‍പത് വയസുണ്ട്. മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഫോണ്‍: 9497980784, 04962676220