‘അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ല, സര്‍ക്കാരില്‍ നിന്നും പിന്തുണ ലഭിച്ചില്ല’; മുകേഷിനെതിരായ പീഢന പരാതിയില്‍ നിന്ന് പിന്മാറുമെന്ന് നടി
കൊച്ചി: മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പീഡനപരാതിയില്‍ നിന്ന് പിന്മാറുമെന്ന് പരാതിക്കാരി. അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെന്നും പോക്‌സോ കേസിലെ ഗൂഢാലോചന കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും നടി പറയുന്നു.സര്‍ക്കാരില്‍ നിന്ന് പിന്തുണ പ്രതീക്ഷിച്ചാണ് പരാതി നല്‍കിയതെന്നും എന്നാല്‍ പിന്തുണ ലഭിച്ചില്ലെന്നും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപെട്ട് അന്വേഷണസംഘത്തിന് കത്ത് നല്‍കുമെന്നും ആലുവ സ്വദേശിയായ നടി വ്യക്തമാക്കി.
അതേസമയം, പരാതിയില്‍ നിന്ന് പിന്മാറുന്നത് കേസന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം ചൂണ്ടിക്കാട്ടി. മുകേഷ് അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണം അന്തിമഘട്ടത്തിലാണ്.
കേസന്വേഷണവുമായി മുന്നോട്ടു പോകും. മറ്റ് കാര്യങ്ങള്‍ കോടതി തീരുമാനിക്കും. ആലുവ സ്വദേശിയായ നടി എസ്‌ഐടിയെ ബന്ധപ്പെട്ടിട്ടില്ലെന്നും കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.