അനുസ്മരണ സമ്മേളനം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.വി ഹരിദാസ്, കാഞ്ഞാരി മോഹന്‍ദാസ് എന്നിവരെ അനുസ്മരിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


ബപ്പന്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.വി ഹരിദാസന്‍, കാഞ്ഞാരി മോഹന്‍ദാസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ബപ്പന്‍കോട് സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അരുണ്‍ മണമല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി വി.പി ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

മുരളി തോറോത്ത്, അഡ്വക്കേറ്റ് പി.ടി ഉമെന്ദ്രന്‍, മനോജ് പയറ്റുവളപ്പില്‍, സി.പി മോഹനന്‍, റീന കെ.വി, ശോഭന വി.കെ, യു.കെ രാജന്‍, ടി.പി കൃഷ്ണന്‍, അഡ്വക്കറ്റ് സതീഷ് കുമാര്‍, ചെറുവക്കാട്ട് രാമന്‍, എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. സതീശന്‍ ചിത്ര നന്ദി രേഖപ്പെടുത്തി.