ലോക്‌സഭാ തെരഞ്ഞെടുപ്പ്; മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍/തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതലായവ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2024 ജനുവരി രണ്ടിന് പുറപ്പെടുവിച്ച നിര്‍ദ്ദേശം അനുസരിച്ച് പുതിയ ടെണ്ടറുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടൂ കൂടിയേ പ്രസിദ്ധീകരിക്കാവൂ. പെരുമാറ്റച്ചട്ടം നിലവില്‍ നില്‍ക്കുമ്പോള്‍ പുതിയ പദ്ധതികള്‍ തുടങ്ങാന്‍ പാടുളളതല്ല. മാതൃകാ പെരുമാറ്റച്ചട്ടത്തിലെ എല്ലാ നിബന്ധനകളും കര്‍ശനമായി പാലിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.