ഇനി പുളിയഞ്ചേരി ജനകീയ ആരോഗ്യകേന്ദ്രം കുറേക്കൂടി സൗകര്യത്തോടെ പ്രവര്‍ത്തിക്കും; ജനകീയ ആരോഗ്യസമിതി ശേഖരിച്ച ഉപകരണങ്ങള്‍ ആരോഗ്യകേന്ദ്രത്തിന് കൈമാറി
കൊയിലാണ്ടി: പുളിയഞ്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്ക് ജനകീയ ആരോഗ്യസമിതി ശേഖരിച്ച ചികിത്സാ ഉപകരണങ്ങള്‍ കൈമാറി. ബി.പി. അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍, ഹീമോഗ്ലോബിനോ മീറ്റര്‍, വെയിംഗ് മെഷീന്‍ എന്നിവയാണ് കൈമാറിയത്. നഗരസഭാ ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.പ്രജില, തിരുവങ്ങൂര്‍ ബ്ലോക് മെഡിക്കല്‍ ഓഫീസര്‍ ഷീബയ്ക്ക് ഉപകരണങ്ങള്‍ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി നഗരസഭ 25 കസേരകളും കേന്ദ്രത്തിലേക്ക് നല്‍കി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ടി.പി.ശൈലജ, രമേശന്‍ വലിയാട്ടില്‍, ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രസന്ന, എം.എല്‍.എസ്.പി ഭവ്യ, കെ.ടി.സിനേഷ്, വി.ബാലകൃഷ്ണന്‍, ജയപ്രകാശ്, ആശാവര്‍ക്കര്‍ സജിനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിഷ സ്വാഗതവും ജെ.എച്ച്.ഐ ജിതിന്‍ നന്ദിയും പറഞ്ഞു.