തീരദേശ ഹൈവേ രൂപരേഖ പുനപരിശോധിക്കണം, വീടും സ്ഥലവും നഷ്ടപ്പെടുന്നവരോട് കൂടിയാലോചന നടത്തണം; ഇല്ലെങ്കില്‍ പ്രക്ഷോഭമെന്ന് കൊല്ലത്തെ ജനകീയ സമിതിയുടെ മുന്നറിയിപ്പ്
കൊയിലാണ്ടി: തീരദേശ ഹൈവേ നിര്‍മ്മാണ വിഷയത്തില്‍ അധികൃതര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് കൊല്ലം പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ജനവാസ കേന്ദ്രത്തില്‍ കൂടി വരുന്ന തീരദേശ ഹൈവേയുടെ രൂപരേഖ പുന: പരിശോധിക്കണമെന്നും വീടും സ്ഥലവും നഷ്ടപ്പെടുന്നവരോട് കൂടിയാലോചന നടത്തണമെന്നുമുള്ള പ്രാഥമിക ആവശ്യം പോലും അധികൃതര്‍ മുഖവിലക്കെടുത്തിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ചാണ് ജനകീയ സമിതി നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
പ്രക്ഷോഭ മുന്നോടിയായി വിശദമായ നിവേദനം അധികൃതര്‍ക്ക് സമര്‍പ്പിക്കും. ന്യായമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭ വഴി സ്വീകരിക്കുമെന്നും ജനകീയ സമിതി അറിയിച്ചു.
ജനകീയ സമിതി യോഗത്തില്‍ ചെയര്‍മാന്‍ ടി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ കെ.എം.നജീബ്, വി.വി.ഫക്രുദ്ദീന്‍, ജനകീയ സമിതി കണ്‍വീനര്‍ അഡ്വ.ടി കെ മുഹമ്മദ് റാജിഫ്, ഷരീഫ് തമര്‍, കെ അബ്ദുല്‍ സമദ്, മന്‍സൂര്‍ ഇര്‍ഷാദ്, പി.ഇബ്രാഹീം, തന്‍ഹീര്‍ കൊല്ലം, കെ.വി.ജുനൈസ്, സൈന ചന്ദ്രന്‍, പി.അശ്‌റഫ് എന്നിവര്‍ സംസാരിച്ചു.
Summary: The coastal highway design should be reviewed, and those who would lose their homes and land should be consulted; Kollam natives warns protest