ഓമശ്ശേരി മാതോളത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളിൽ രണ്ടാമത്തെയാളും മരിച്ചു
കോഴിക്കോട്: ഓമശ്ശേരി മാതോളത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികളില്‍ രണ്ടാമത്തെയാളും മരിച്ചു. വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍ (8) ആണ് മരിച്ചത്. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷാക്ക് (ഒൻപത്) ഇന്നലെ മരിച്ചിരുന്നു.
സൈക്കിളെടുത്ത് മൂന്നു കുട്ടികള്‍ ചെറുപുഴയില്‍ മാതോത്തിന്‍ കടവില്‍ കുളിക്കാൻ പോവുകയായിരുന്നു. എന്നാൽ രണ്ടുപേര്‍ പുഴയില്‍ ഒഴുക്കില്‍പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തി തിരച്ചില്‍ നടത്തി ഇരുവരെയും കരയ്‌ക്കെടുക്കുകയായിരുന്നു.
ഇരുവരെയും 15 മിനിറ്റിനകം കരയിലെത്തിച്ചു. ഉടനെ തന്നെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട് ആശുപത്രിയിലേക്കു മാറ്റി. എന്നാൽ മുഹമ്മദിനെ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് അമീന്‍ മരണമടയുന്നത്.