മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്; ചെക്ക് എം.എല്‍.എയ്ക്ക് കൈമാറി
പേരാമ്പ്ര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നല്‍കുന്ന തുകയുടെ ചെക്ക് എം.എല്‍.എ ടി.പി രാമകൃഷ്ണന് കൈമാറി. വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ചെക്ക് എം.എല്‍.എ യെ ഏല്‍പ്പിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍, പേരാമ്പ്ര ബി.ഡി.ഓ പി. കാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.