‘ഷിജിയുടെ മരണത്തോടെ നഷ്ടമായത് ഇന്‍റര്‍ നാഷണല്‍ ലെവല്‍ ക്വാളിറ്റിയുണ്ടായിരുന്ന ഫൂട്ബോള്‍ താരത്തെ’; നാടിന് നൊമ്പരമായി പ്രതീക്ഷ ചക്കിട്ടപാറയിലൂടെ സംസ്ഥാന തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട താരത്തിന്‍റെ വിയോഗം
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഇല്ല്യാരത്ത് ഷിജിയുടെ മരണത്തോടെ നാടിന് നഷ്ടപ്പെട്ടിരിക്കുന്നത് മികച്ച ഫുട്‌ബോള്‍ താരത്തെ. ചക്കിട്ടപ്പാറയിലെ ഫുട്‌ബോള്‍ ക്ലബ്ബായ പ്രതീക്ഷ ക്ലബ്ബിന്റെ പ്രധാന കളിക്കാരനായിരുന്നു ഷിജി. ക്ലബ്ബിനു വേണ്ടി ജില്ലാതലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത താരത്തിന്റെ വിയോഗം താങ്ങാനാവാത്തതാണ് കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും.
ഷിജിയുടെ മരണത്തോടെ ക്ലബ്ബിന് നഷ്ടമായിരിക്കുന്നത് ഇന്റര്‍ നാഷണല്‍ ലെവല്‍ ക്വാളിറ്റി ഫുട്ബോളില്‍ ഉണ്ടായിരുന്ന കളിക്കാരനെയാണെന്ന് സുഹൃത്തും ഷിജിലിന്റെ കളികളുടെ ആരാധകനുമായിരുന്ന മിഥുന്‍ മാത്യൂ തന്റെ ഫെയിസ്ബുക്കിലൂടെ പറയുന്നു. ഇരു കാലുകളും കൊണ്ടു കളിക്കാനും ഏറ്റവും മികച്ച ടാക്കിള്‍ ചെയ്യാനും എല്ലാം അനായാസം കഴിഞ്ഞിരുന്ന താരമായിരുന്നു ഷിജി എന്നും പറയുന്നു.
മിഥുന്‍ മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഷിജിച്ചേട്ടന്‍..ചെറുപ്പത്തില്‍ ഞാന്‍ ഏറ്റവും ആരാധിച്ചിരുന്ന കളിക്കാരന്‍. ആ സ്‌നേഹവും ബഹുമാനവും എന്നും ഷിജിച്ചേട്ടന് കൊടുത്തിരുന്നു. തിരിച്ചും ആ സ്നേഹം ഉണ്ടായിരുന്നു.. ഒരു ഇന്റര്‍നാഷണല്‍ ലെവല്‍ ക്വാളിറ്റി ഫുട്ബോളില്‍ ഉണ്ടായിരുന്ന കളിക്കാരന്‍..ഇരു കാലുകളും കൊണ്ടു കളിക്കാനും ഏറ്റവും മികച്ച ടാക്കിള്‍ ചെയ്യാനും എല്ലാം അനായാസം കഴിഞ്ഞിരുന്നു.ആ കാലത്ത് വലിയ പ്രാക്ടീസ് പോലും ഇല്ലാതെ ആ ലെവലില്‍ ഇലവന്‍സ് ഫുട്ബോളില്‍ സെന്റര്‍ബാക് കളിച്ചത് ഓര്‍ക്കുമ്പോള്‍ ശരിക്കും എനിക് അത്ഭുതം തോന്നിയിട്ടുണ്ട്..ഹെഡര്‍ മികവും ഹൈ ബോളുകള്‍ കളിക്കുന്നതും എല്ലാം ഏറ്റവും മികവില്‍ ആയിരുന്നു.. ഏത് നാട്ടില്‍ കളിക്കാന്‍ പോയാലും പ്രതീക്ഷയുടെ ഷിജി എന്ന പേര് അത്രമേല്‍ പരിചിതമായിരുന്നു.
ശനിയാഴ്ച അങ്ങാടിയില്‍ നിന്നും കണ്ടു അര മണിക്കൂര്‍ എന്നോട് സംസാരിച്ചു ചിരിച്ചു പോയ ആള്‍ ഇത്ര പെട്ടെന്ന്..വാര്‍ത്ത കേട്ടു ശരിക്കും തരിച്ചു ഇരുന്നു പോയി.അവസാനം എന്നോട് പറഞ്ഞത് ഇതാണ്..എന്നെ സംബന്ധിച്ചു പ്രതീക്ഷ ക്ലബ്ബ്.അത് കഴിഞ്ഞേ വേറെ എന്തും ഉള്ളു.അത് എന്റെ മനസില്‍ ഉള്ള ഇഷ്ടം ആണ് അത് എപ്പോളും ഉണ്ടാവും എന്നൊക്കെ.
പണ്ട് അച്ചൂട്ടിയും വാവയും ഞാനും കൂടി നല്ല തരിപ്പില്‍ കളിക്കാന്‍ അല്ലാതെ കളി കാണാന്‍ പോയിട് അവസാനം കളിക്കാന്‍ ഇറങ്ങി ആ ടൂര്‍ണമെന്റ് കപ്പ് എടുത്ത് കൊണ്ട് വന്ന കഥയും എല്ലാം പറഞ്ഞു. നീ അടുത്ത ആഴ്ച്ച വരുമോ നമുക്ക് ക്ലബ്ബ് ഒന്നൂടെ സെറ്റ് അപ്പ് ആക്കണം എന്നെല്ലാം പറഞ്ഞു പോയത് ആണ്..ഓര്‍മകള്‍ക്ക് മരണം ഇല്ല ഷിജിച്ചേട്ട..നിങ്ങളെ മറക്കുകയും ഇല്ല..എന്നാലും ഇങ്ങനെ നിങ്ങള്‍ പോയത് സഹിക്കാന്‍ ആവുന്നില്ല..എന്റെ ഹൃദയത്തില്‍ നിന്ന് ഒരുപിടി പനിനീര്‍ പൂക്കള്‍..പ്രതീക്ഷ ചക്കിട്ടപാറയുടെ എക്കാലത്തെയും മികച്ച സെന്റര്‍ ബാക്കിന് വിട….
അച്ഛന്‍: രാഘവന്‍.അമ്മ: ഭാര്‍ഗവി. ഭാര്യ: ഷൈല. മക്കള്‍: വിഷ്ണു, സ്വാതി, സിദ്ധാര്‍ത്ഥ്. സഹോദരങ്ങള്‍: മനോജ്, ബിന്ദു.
summary: the chakkittappara has lost a great footballer with the death of shiji