വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാല്‍നട യാത്രക്കാരന്റെ ജാഗ്രതയില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു


Advertisement

വടകര: ദേശീയപാതയില്‍ വടകര പുതിയ ബസ് സ്റ്റാന്റിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ ഏഴുമണിയോടെ ആര്യഭവന്‍ ഹോട്ടലിന് സമീപത്താണ് അപകമുണ്ടായത്. അടക്കാതെരു സ്വദേശി കൃഷ്ണനിവാസില്‍ കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.

Advertisement

റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാല്‍നടയാത്രക്കാരാണ് വാഹനം നിര്‍ത്തിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങി ദൂരേക്ക് നീങ്ങുകയായിരുന്നു. ഡ്രൈവര്‍ ഇറങ്ങിയതിന് പിന്നാലെ തന്നെ കാറില്‍ തീ ആളി പടര്‍ന്നു.

Advertisement

തുടര്‍ന്ന് വടകര അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചയത്. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.

Advertisement