ബസ് കാറില്‍ തട്ടിയത് ചോദ്യം ചെയ്തു; കോഴിക്കോട് മാനാഞ്ചിറയില്‍ ദമ്പതികള്‍ക്ക് ബസ് ഡ്രൈവറുടെ മര്‍ദ്ദനം
കോഴിക്കോട്: മാനാഞ്ചിറയില്‍ ബസ് കാറില്‍ തട്ടിയത് ചോദ്യം ചെയ്ത ദമ്പതികള്‍ക്ക് ബസ് ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം. ബേപ്പൂര്‍ സ്വദേശികളായ ഭര്‍ത്താവിനും ഭാര്യയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് മാനാഞ്ചിറ ബി.ഇ.എം സ്‌ക്കൂളിന് സമീപത്താണ് സംഭവം.
ബസ് കാറില്‍ തട്ടിയത് ചോദ്യം ചെയ്തതോടെ ബസില്‍ നിന്നും ഇറങ്ങി വന്ന ഡ്രൈവര്‍ കാര്‍ യാത്രക്കാരനെ അക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കം അടിപിടിയിലേക്ക് പോയതോടെ റോഡിലുണ്ടായിരുന്നവര്‍ ബസ് ഡ്രൈവറെ പിടിച്ചു മാറ്റി.
ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിനും സ്ത്രീക്കെതിരെ അധിക്രമം നടത്തിയതിനും കസബ പോലീസ് കേസെടുത്തു. പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന.