ഖത്തറില്‍ മരണപ്പെട്ട ഊരള്ളൂര്‍ സ്വദേശിയുടെ മൃതദേഹം നാളെ പുലര്‍ച്ചെ നാട്ടിലെത്തും; പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കുകാണാനുള്ള കാത്തിരിപ്പില്‍ ബന്ധുക്കളും സുഹൃത്തുക്കളും


Advertisement

അരിക്കുളം: ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട കളത്തിക്കണ്ടി ജുബേഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തും. ഇന്ന് രാത്രി 7.35ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റില്‍ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും.

Advertisement

തിങ്കളാഴ്ച രാവിലെ ആറുമണിമുതല്‍ പാറക്കുളങ്ങര കെ.പി.എം.എസ്.എസ് ഹൈസ്‌കൂളിന് അടുത്തുള്ള കളത്തിക്കണ്ടി വീട്ടില്‍ ബന്ധുമിത്രാദികള്‍ക്ക് മൃതദേഹം കാണാന്‍ സൗകര്യമൊരുക്കും. തുടര്‍ന്ന് ഏഴരയോടെ എലങ്കമല്‍ ജുമാ മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Advertisement

ആഗസ്റ്റ് പതിനൊന്നിനാണ് ഖത്തറില്‍ വെച്ച് ജുബേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കുടുംബസമേതം ഏറെക്കാലമായി ഖത്തറിലായിരുന്നു താമസം.

Advertisement

കളത്തീക്കണ്ടി കുഞ്ഞായിയുടെയും ആമിനയുടെയും മകനാണ്. ഹിബയാണ് ഭാര്യ.