വടകര പുറങ്കര കടലിൽ മത്സ്യ ബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


Advertisement

വടകര: പുറങ്കര കടലിൽ മത്സ്യ ബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ എത്തി  തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മത്സ്യതൊഴിലാളികൾ കണ്ടെടുത്ത മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഹൈജാസ് തിരയിൽപെട്ട പുറങ്കര വളപ്പിൽ ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത് .

Advertisement

ഇന്നലെ വെെകീട്ടാണ് വലിയകത്ത് ഫൈജാസിനെ തിരയിൽപെട്ട് കാണാതായത്. കോസ്റ്റൽ പോലീസും മൽസ്യ തൊഴിലാളികളും തെരച്ചിൽ തുടരുകയായിരുന്നു.

Advertisement

രക്തസാക്ഷി സ്തൂപത്തിന് സമീപം തീരക്കടലില്‍ ഞണ്ടിനെ പിടിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഫെെജാസ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് സഹോദരൻ ഉള്‍പെടെയുള്ളവര്‍ തീരത്തുണ്ടായിരുന്നു.

Advertisement

ഫൈജാസ് അപകടത്തില്‍പെട്ടതിന് പിന്നാലെ അവർ നിലവിളിക്കുകയായിരുന്നു. ഇത് കേട്ട് ഓടിയെത്തിയവരാണ് ആദ്യം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.