നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: നെല്ല്യാടി പുഴയില്‍ നിന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ നെല്ല്യാടി കളത്തിന്‍കടവില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.
പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ ആള്‍ക്കാരാണ് മൃതദേഹം കണ്ടത്. പൊക്കിള്‍കൊടിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ കൊയിലാണ്ടി പോലീസിനെ വിവരമറിയിക്കുകയും എസ്.ഐ മണിയുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ മൃതദേഹം കരയ്‌ക്കെത്തിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.