ശരീരത്തിൽ പരിക്കുകൾ; ദുരൂഹ സാഹചര്യത്തിൽ വിലങ്ങാട് പുഴയരികിൽ കണ്ടെത്തിയ മൃതദേഹം വയനാട് സ്വദേശിനിയുടേത്


നാദാപുരം: വിലങ്ങാട് പുഴയോരത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം വയനാട് സ്വദേശിനിയുടേത്. യനാട് നിരവിൽപ്പുഴ അരിമല കോളനിയിൽ സോണിയ (40) ആണ് വിലങ്ങാട് വാളൂക്ക് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് പുഴയിലെ പാറക്കെട്ടിനടിയിൽ മൃതദേഹം കണ്ടെത്തിയത്.

ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ പരുക്കുകളുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഭർത്താവ്: പരേതനായ മോഹൻ (വിലങ്ങാട് കെട്ടിൽ കോളനി). ഭർത്താവ് മരിച്ച ശേഷം സോണിയ വയനാട്ടിൽ ആയിരുന്നു താമസം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.