തിരുവമ്പാടിയില്‍ തീപിടിച്ച കാറിനുളളില്‍ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു


കോഴിക്കോട്: തിരുവമ്പാടിയില്‍ തീപിടിച്ച കാറിനുളളില്‍ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഡ്രൈവിംങ്ങ് സീറ്റില്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫ് ആണ് മരിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെ പുന്നക്കല്‍ ചപ്പാത്ത് കാര്‍ കത്തുന്നത് അതുവഴി കടന്നുപോയ ബൈക്ക് യാത്രക്കാരനാണ് കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും അണച്ചപ്പോഴാണ് കാറിനുളളില്‍ ഡ്രൈവര്‍ സീറ്റില്‍ കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.