കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ മാലിന്യത്തിന് തീപിടിച്ച് ബൈക്ക് കത്തി നശിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ തീപിടിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സംഭവത്തില്‍ മാലിന്യത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പാലത്തിന് മുകളില്‍ നിന്ന് താഴെക്ക് വെള്ളം പമ്പ് ചെയ്തു തീ അണച്ചു. സംഭവത്തില്‍ ബൈക്ക് ഭാഗികമായി കത്തിയ നിലയിലാണുളളത്.

തീപടര്‍ന്നത് സമീപവാസികളില്‍ പരിഭ്രാന്തി പടര്‍ത്തി. ബൈക്ക് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ മാലിന്യം മനപൂര്‍വ്വം കത്തിച്ചതാണെന്നും ആരോപണമുണ്ട്.