കൊയിലാണ്ടി പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ച് മടങ്ങുന്നതിനിടെ ബൈക്കിന് തീപിടിച്ചു; വന്‍ അപകടം ഒഴിവാക്കിയത് ജീവനക്കാരുടെ കൃത്യമായ ഇടപെടല്‍


Advertisement

കൊയിലാണ്ടി: പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ച് മടങ്ങവെ ബൈക്കിന് തീപിടിച്ചു. കൊയിലാണ്ടി മുരളി പെട്രോള്‍ പമ്പില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇന്ധനം നിറച്ച് ടാങ്ക് അടയ്ക്കുന്നതിനിടെയുണ്ടായ സ്പാര്‍ക്കാണ് തീ പീടുത്തത്തിന് ഇടയാക്കിയത്.

Advertisement

പമ്പിലെ ജീവനക്കാര്‍ ഉടന്‍ തന്നെ തീയണയ്ക്കാനുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുകയും തീ കെടുത്തുകയും ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായി. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്പോഴേക്കും തീ പൂര്‍ണമായും അണച്ചിരുന്നു.

Advertisement

രണ്ടുദിവസം മുമ്പ് പമ്പില്‍ ഫയര്‍ഫോഴ്‌സ് നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു. റീജിയണല്‍ ഫയര്‍ ഓഫീസറുടെയും ജില്ലാ കലക്ടറുടെയും നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. സുരക്ഷാ ഉപകരണങ്ങളുടെ എളുപ്പം ഉപയോഗിക്കാവുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ജീവനക്കാര്‍ക്ക് ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിച്ചുനല്‍കുകയും ചെയ്തിരുന്നു. ഇന്ന് അപകടമുണ്ടായപ്പോള്‍ കൃത്യമായി ഇടപെടാന്‍ ജീവനക്കാര്‍ക്ക് ഈ ക്ലാസുകള്‍ ഗുണം ചെയ്‌തെന്ന് അഗ്നിരക്ഷാ സേന പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

Advertisement