ഇരിങ്ങൽ ധർമശാസ്താ ക്ഷേത്രത്തിലേ ഭണ്ഡാരം റെയിൽവെ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിൽ; സി.സി.ടി.വി ദൃശ്യം കാണാം


പയ്യോളി: ഇരിങ്ങൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലേ ഭണ്ഡാരം ഇരിങ്ങൽ റെയിൽവെ സ്റ്റേഷന് സമീപമുള്ള വള്ളിപ്പടർപ്പിനിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ അത് വഴി കടന്നു പോയ റെയിൽവേ ജീവനക്കാരനാണ് ഭണ്ഡാരം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന്റെ തെക്ക് ഭാഗത്ത് ക്ഷേത്രത്തിനു നേരെ മുൻവശത്തായുള്ള ഭാഗത്താണ് ഇത് കിടന്നിരുന്നത്. സ്ഥലം വള്ളിപ്പടർപ്പുകളാൽ മൂടികിടക്കുകയായിരുന്നു.

ഭണ്ഡാരം കണ്ട ജീവനക്കാരൻ പോലീസിനെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനെയും വിവരമറിയിക്കുകയുമായിരുന്നു. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ പയ്യോളി പോലീസ് കേസെടുത്തു. എത്ര രൂപ മോഷണം പോയന്നെതിനെ പറ്റി കൃത്യമായ രൂപമില്ല.

ഭണ്ഡാരം ഖേത്രത്തിൽ നിന്ന് മോഷ്ട്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് ലഭിച്ചു. ഇതിൽ കള്ളൻ വളരെ വേഗത്തിൽ പെട്ടന്ന് തന്നെ ഭണ്ഡാരം പൊക്കിയെടുക്കുന്നതായി കാണാം.

സി.സി.ടി.വി ദൃശ്യം: