നാളെ മുതല്‍ മുചുകുന്ന് ഭാഗത്തേക്ക് അല്പം വളഞ്ഞ് പോകേണ്ടിവരും: ആനക്കുളം റെയില്‍വേ ഗേറ്റ് രണ്ടുദിവസം അടച്ചിടും


Advertisement

കൊയിലാണ്ടി: ആനക്കുളം-മുചുകുന്ന് റോഡിലെ റെയില്‍വേ ഗേറ്റ് നാളെ മുതല്‍ അടച്ചിടും. രണ്ടുദിവസത്തേക്കാണ് ഗേറ്റ് അടച്ചിടുന്നത്.

Advertisement

നാളെ രാവിലെ എട്ടുമണിക്ക് ഗേറ്റ് അടക്കും. സെപ്റ്റംബര്‍ 12ന് വൈകുന്നേരം ആറുമണിവരെ ഗേറ്റ് അടച്ചിടുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടിയാണ് ഗേറ്റ് അടക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിടാന്‍ റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്.

Advertisement
Advertisement

Summary: The Anakulam railway gate will be closed for two days