രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്


ഇടുക്കി: ആംബുലന്‍സ് മറിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ഇടുക്കി അറക്കുളം കരിപ്പിലങ്ങാട് രോഗിയുമായി പോയ ആംബുലന്‍സ്് റോഡില്‍ നിന്നും സമീപത്തെ പറമ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. മൂന്നു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഇടുക്കിയില്‍ നിന്ന് തൊടുപുഴയിലേക്ക് വന്നതായിരുന്നു ആംബുലന്‍സ്. വണ്ടി നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് സൂചന. പരിക്കേറ്റവരെ നാട്ടുാകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.