പൊതു നിയമങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക ലക്ഷ്യം; നടുവത്തൂര്‍ ശ്രീവാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ്


നടുവത്തൂര്‍: നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവണ്‍മന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റും കൊയിലാണ്ടി ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയും സംയുക്തമായി കുട്ടികള്‍ക്കായി പൊതു നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അമ്പിളി കെ.കെ.അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗൈഡ്‌സ് യൂണിറ്റ് ലീഡര്‍ ആര്‍ദ്ര.എസ് സ്വാഗതവും ദേവപ്രിയ.എം.എം നന്ദിയും പറഞ്ഞു.

കൊയിലാണ്ടി കോടതിയിലെ അഭിഭാഷകനായ അരുണ്‍ കൃഷ്ണ പൊതുനിയമങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ഗൈഡ്‌സ് ക്യാപ്റ്റന്‍ ശില്‍പ സി, സ്റ്റാഫ് സെക്രട്ടറി സോളമന്‍ ബേബി എന്നിവര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.