താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും നഴ്‌സിനെയും ആക്രമിച്ച പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം; എന്‍.എച്ച് എംപ്ലോയീസ് യൂണിയന്‍


കൊയിലാണ്ടി: കൃത്യ നിര്‍വഹണത്തിനിടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും നഴ്‌സിനെയും അക്രമിച്ചതില്‍ പ്രതിഷേധിച്ച് എന്‍.എച്ച് എംപ്ലോയിസ് യൂണിയന്‍ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അടിക്കടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം നടന്നിരുന്നു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.

യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഡോ.ബബിനേഷ് ഭാസ്‌കര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി രജിഷ, കൊയിലാണ്ടി ഏരിയ സെക്രട്ടറി അനുലാല്‍, ഏരിയ പ്രസിഡന്റ് രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Summary: The accused who attacked the doctor and nurse in the taluk hospital should be punished as an example