ആരോഗ്യകരമായ ജീവിതരീതി പിന്തുടരാം; സുകൃതം ജീവിതം ജീവതാളം പദ്ധതിയുടെ ആരോഗ്യമേള സംഘടിപ്പിച്ച് കൊയിലാണ്ടിയിലെ 31ാം വാര്‍ഡ്
കൊയിലാണ്ടി: സുകൃതം ജീവിതം ജീവതാളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ 31ാം വാര്‍ഡില്‍ ആരോഗ്യമേള സംഘടിപ്പിച്ചു. വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും വയോമിത്രം ക്ലിനിക്കിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ആരോഗ്യമേള സംഘടിപ്പിച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ ദൃശ്യ.എം മേള ഉദ്ഘാടനം ചെയ്തു. വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിജോ മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ജെ.എച്ച്.ഐ സൈനുദ്ദീന്‍, സ്റ്റാഫ് നേഴ്‌സ് ദിലീഷ്, ജെ.പി.എച്ച്.എന്‍ മാരായ അഖില, സിന്ധു വയോമിത്രം കോ-ഓഡിനേറ്റര്‍ ജിന്‍ഷി.പി, വയോ ക്ലബ്ബ് പ്രസിഡന്റ് കെ.കെ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിര്‍ണ്ണയവും നിയന്ത്രണവും ലക്ഷ്യം വെച്ച് കൊണ്ട് രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് ജീവതാളം.