‘കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് സന്നദ്ധ സംഘടനകള്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കണം’; കൊയിലാണ്ടിയില്‍ 15ാം സ്ഥാപക ദിനാചരണം നടത്തി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ ദേശീയ കമ്മറ്റി
കൊയിലാണ്ടി: ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ ദേശീയ കമ്മറ്റിയുടെ 15ാം സ്ഥാപക ദിനാചരണം കൊയിലാണ്ടിയില്‍ വെച്ച് സംഘടിപ്പിച്ചു. അലയന്‍സ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം എം.പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് സന്നദ്ധ സംഘടനകള്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എഫ് എഒഐ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച് മേലടി ബ്ലോക്ക് പരിധിയിലെ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ എന്‍.എസ്.എസ് യൂണിറ്റായ സി.കെ.ജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനനവും രണ്ടാം സ്ഥാനം നേടിയ എസ്.വി.എ.എസ്.എച്ച്.എസ് നടുവത്തൂര്‍ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവര്‍ക്ക് കിസാന്‍ മിത്രാ പുരസ്‌കാരം നല്‍കി. മാജിക് രംഗത്തെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രേംരാജ് ഉള്ളേരിക്ക് മജീഷ്യന്‍ ആര്‍ട്ട് പുരസ്‌ക്കാരം നല്‍കി ചടങ്ങില്‍ ആദരിച്ചു.
തവനൂര്‍ കേളപ്പജി മെമ്മോറിയല്‍ കാര്‍ഷിക എഞ്ചിനിയറിംങ്ങ് കോളേജ് അസോസിയേറ്റ് ഡയറക്ടര്‍ സിന്ധു ഭാസ്‌ക്കര്‍ മുഖ്യപ്രഭാഷണം നടത്തി സി.കെ സതീഷ് കുമാര്‍ ശശി കണ്ണമംഗലം വേലായുധന്‍ കീഴരിയൂര്‍ സി.കെ ബാബു വല്‍സല മങ്കട ഡോ: ത്രേസാമ്മ വര്‍ഗ്ഗീസ്, വി.സി പര്യേയി, കെ.സുരേഷ് ബാബു, പ്രേംരാജ് ഉള്ളേരി, അനില്‍കുമാര്‍ സി.എം, ശോഭിന്‍ എം. ദേവനന്ദ എഫ്.എ.ഓ.ഐ സംസ്ഥാന സെക്രട്ടറി കൊല്ലം കണ്ടി വിജയന്‍, യുവജന വിഭാഗം കണ്‍വിനര്‍ എന്‍.എം പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു.
Summary: The 15th Foundation Day of Farmers Association of India National Committee was organized at Koilandi.