കുട്ടികളുടെ കലാപരിപാടികൾ, സിനിമാറ്റിക് ഡാൻസ്, നാടകം; കലാ സാംസ്കാരിക പരിപാടികളോടെ കൊല്ലം എൽ.പി സ്കൂളിൻ്റെ 150 ആം വാർഷികാഘോഷം സമാപിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിനു കീഴിലെ കൊല്ലം എൽ.പി സ്കൂളിൻ്റെ 150 ആം വാർഷികാഘോഷം സമാപിച്ചു. ഷാഫി പറമ്പിൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ഫക്രുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കല്പറ്റ നാരായണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. യുവ സാഹിത്യകാരൻ ജോഷിൽ മുഖ്യാതിഥിയായി. എൻ.വി വത്സൻ മാസ്റ്റർ, ആർ.ബിനിത, എ.പി.സുധീഷ്, തെസ്നിയ, രൂപേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യർത്ഥികളും രക്ഷിതാകളും പൂർവ വിദ്യാർത്ഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു. ഡി ഫ്രണ്ട്സ് കൊല്ലം അവതരിപ്പിച്ച നൃത്ത പരിപാടിയും, വൈക്കം മുഹമ്മദ് ബഷീറിൻ്റെ ‘ഭൂമിയുടെ അവകാശികൾ’ നാടകവും അരങ്ങേറി.