വ്യവസ്ഥകള്‍ വീണ്ടും ലഘിച്ചു; തങ്കമല ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ച് ജില്ലാ ജിയോളജിസ്റ്റ്


കീഴരിയൂര്‍: വ്യവസ്ഥകള്‍ ലംഘിച്ചതിനെതുടര്‍ന്ന് തങ്കമല ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. എന്‍വോയ്‌മെന്റല്‍ ക്ലിയറന്‍സില്‍ നിര്‍ഷ്‌കര്‍ഷിച്ച വ്യവസ്ഥകള്‍ വീണ്ടും ലലങ്കിച്ചതിനാലാണ് ജില്ലാ ജിയോളജിസ്റ്റ് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്.

ക്വാറിയില്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടുള്ള അശാസ്ത്രീയ ഖനനത്തിനെതിരെ സി.പിഎഎം നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ ആസ്റ്റ് മുതല്‍ ഖനനം നിര്‍ത്തിയിരുന്നു. എന്നാല്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ജില്ല കലക്റ്റര്‍ ഇടപെട്ട് വ്യവസ്ഥകള്‍ പാലിക്കാമെന്ന ഉറപ്പില്‍ ഖനനം പുനരാരംഭിക്കാനും തുടര്‍ന്നും വ്യവസ്ഥകള്‍ലംഘിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുള്‍ പരിശോധനനടത്തി നടപടി സ്വീകരിക്കാനും തീരുമാനമായിരുന്നു.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജിയോളജിസ്റ്റ് നടത്തിയ പരിശോധനയില്‍ ലംഘനം കണ്ടെത്തിയതിനാലാണ് വീണ്ടും ക്വാറിയുട പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്.

ദേശീയപാത പ്രവൃത്തിയുടെ മറവില്‍ വാഗാഡ് കമ്പനി നിയമവിരുദ്ധമായി ക്വാറി ഉല്പന്നങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കടത്തുന്നു; പയ്യോളിയില്‍ വാഹനം തടഞ്ഞ് നാട്ടുകാര്‍, സ്ഥലത്ത് പ്രതിഷേധം

വ്യവസ്ഥകള്‍ പാലിച്ചേ തങ്കമല ക്വാറിയില്‍ ഖനനം നടത്താവൂവെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്; സി.പി.എം നടത്തിവന്ന അനശ്ചിതകാല റിലേ നിരാഹാര സമരം അവസാനിപ്പിച്ചു