പഠനത്തിനിടെ അല്‍പം വിശ്രമിക്കാം; വാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുട്ടികള്‍ക്കായി തനതിടം നിര്‍മ്മിച്ച് എന്‍.എസ്.എസ് യൂണിറ്റ്
നടുവത്തൂര്‍: ശ്രീ വാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് കുട്ടികള്‍ക്കായി നിര്‍മ്മിച്ച തനതിടം (വിശ്രമ കേന്ദ്രം) ഹെല്‍ത്ത് കോര്‍ണര്‍ എന്നിവ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമല്‍ സരാഗ നിര്‍വഹിച്ചു.
പ്രിന്‍സിപ്പാള്‍ കെ.കെ.അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോളമന്‍ ബേബി സ്വാഗതം പറഞ്ഞു. അധ്യാപകരായ കെ.പി.വിനീത്, വി.കെ.രജില, ലാബ് അസിസ്റ്റന്റ് ഐ.ഷാജി, പി.സ്മിതാ എന്‍.എസ്.എസ് ലീഡര്‍മാരായ സായന്ത്, കെ.ദേവനന്ദ, പി.എം.ചേതസ് എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.എസ്.എസ് ലീഡര്‍ അഞ്ജന സുരേഷ് നന്ദി പ്രകാശിപ്പിച്ചു.
Summary: Thanathidam in Vasudeva Ashram Govt Higher Secondary School constructed by NSS Unit