താമരശ്ശേരി ഷിബില കൊലക്കേസ്; പ്രതി യാസിറിനെ പോലിസ് കസ്റ്റഡിയിൽ വിട്ടു


Advertisement

കോഴിക്കോട്: താമരശ്ശേരി ഷിബില കൊലക്കേസിലെ പ്രതി യാസിറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭാര്യ ഷിബിലയെ ഈങ്ങാപ്പുഴ കക്കാട്ടെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലാണ് യാസിറിനെ താമരശ്ശേരി കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയത്. 27ന് രാവിലേ 11മണിവരെയാണ് കസ്റ്റഡിയിൽ അനുവദിച്ചത്.

Advertisement

വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസിർ ഭാര്യ ഷിബിലയെ വെട്ടിക്കൊന്നത്. തടയാൻ ശ്രമിച്ച ഷിബിലയുടെ അച്ഛനും അമ്മയ്ക്കും അക്രമത്തിനിടെ പരിക്ക് പറ്റിയിരുന്നു. ചികിത്സയ്ക്കുശേഷം ഇരുവരും ആശുപത്രി വിട്ടു.

Advertisement
Advertisement