മുതിര്‍ന്നവരോടൊപ്പം കൊട്ടിക്കയറി ക്ഷേത്രവാദ്യ സംഘത്തിലെ കുട്ടികളും; ഭക്തിസാന്ദ്രമായി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര ശീവേലി


കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവത്തിന് തുടക്കമായി. രാവിലെ നടന്ന ശീവേലി ഭക്തി സാന്ദ്രമായി. കൊരയങ്ങാട് ക്ഷേത്രവാദ്യസംഘത്തിലെ കുട്ടികള്‍ മുതിര്‍ന്നവരുടെ കൂടെ മേളപ്രമാണത്തില്‍ കൊട്ടി കയറി.

വൈകീട്ട് മണിക്ക് സന്തോഷ് കൈലാസിന്റെ മേളപ്രമാണത്തില്‍ കാഴ്ചശീവേലി, രാത്രി 7 മണിക്ക് വാദ്യ വിശാരദ്മട്ടന്നൂര്‍ ശ്രീരാജ്മാരാര്‍, വാദ്യ കലാനിധി ചിറയ്ക്കല്‍ നിധീഷ്മാരാര്‍ ചേര്‍ന്നൊരുക്കുന്ന ഇരട്ട തായമ്പക, രാത്രി 8 മണിക്ക് മൃദംങ്കം പ്രാദേശിക കലാകാരന്‍മാര്‍ ഒരുക്കുന്ന വിവിധപരിപാടികള്‍ എന്നിവ നടക്കും.

പുലര്‍ച്ചെ 2 മണിക്ക് രണ്ട് പന്തി മേളത്തോടെ നാന്ദകം എഴുന്നള്ളിപ്പ്, കാഞ്ഞിലശ്ശേരി പത്മനാഭന്‍, സന്തോഷ് കൈലാസിന്റെ മേളപ്രമാണത്തില്‍ കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ നൂറില്‍പരം കലാകാരന്‍ അണിനിരക്കും. ഫിബ്ര.1 ന് താലപ്പൊലി. രാവിലെ ആനയൂട്ട്, വൈകു 4 മണിക്ക് കേളികൊട്ട്. 6 മണിക്ക് താലപ്പൊലി എഴുന്നള്ളിപ്പ്, പാണ്ടിമേളത്തോടെ കേരളത്തിലെ പ്രഗല്‍ഭരായ മേളപ്രമാണിമാരും, കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ നൂറില്‍പ്പരം കലാകാരന്‍മാര്‍ നാദ പെരുമഴ തീര്‍ക്കും. 7 മണിക്ക് മഞ്ഞ താലപ്പൊലി, കരിമരുന്ന് പ്രയോഗം ഫിബ്രവരി 2 ന് വൈകീട്ട് കുളിച്ചാറാട്ട് ആന്തട്ട ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രത്തിലെത്തുന്നതോടെ ഉത്സവം സമാപിക്കും.